മലപ്പുറം ജില്ലയില്‍ ഒരു നഗരസഭാ വാര്‍ഡിലും 13 പഞ്ചായത്ത് വാര്‍ഡുകളിലും കര്‍ശന നിയന്ത്രണം 

കോവിഡ് വ്യാപനം: മലപ്പുറം ജില്ലയില്‍ ഒരു നഗരസഭാ വാര്‍ഡിലും 13 പഞ്ചായത്ത് വാര്‍ഡുകളിലും നിയന്ത്രണം 
പ്രതിവാര ഇന്‍ഫക്ഷന്‍ പേപ്പുലേഷന്‍ റേഷ്യോ 10ല്‍ കൂടുതലുള്ള മേഖലകളില്‍ കര്‍ശന നിയന്ത്രണങ്ങളില്‍ മാറ്റമില്ല: ജില്ല കലക്ടര്‍

കോവിഡ് 19 രോഗനിര്‍വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രതിവാര ഇന്‍ഫക്ഷന്‍ പേപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള്‍ ജില്ലയില്‍ കര്‍ശനമായി തുടരുമെന്ന് ജില്ലാ കലക്ടര്‍ വി.ആര്‍. പ്രേംകുമാര്‍ അറിയിച്ചു. പ്രതിവാര ഇന്‍ഫക്ഷന്‍ പേപ്പുലേഷന്‍ റേഷ്യോ 10ല്‍ കൂടുതലുള്ള 13 പഞ്ചായത്തു വാര്‍ഡുകളിലും ഒരു നഗരസഭാ വാര്‍ഡിലും പ്രത്യേകമായി കര്‍ശന ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. 2005 ലെ ദുരന്തനിവാരണ നിയമം 26(2), 30(2),(5), 34 എന്നിവ പ്രകാരമാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടറുടെ ഉത്തരവ്. പുതിയ നിയന്ത്രണങ്ങള്‍ വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച (2021 സെപ്തംബര്‍ 25) വരെ നിലനില്‍ക്കും.  

പ്രതിവാര രോഗബാധ ജനസംഖ്യാ റേഷ്യോ 10ല്‍ കൂടുതലായതിനെ തുടര്‍ന്ന് കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച പ്രദേശങ്ങള്‍

നഗരസഭ വാര്‍ഡുകള്‍

പരപ്പനങ്ങാടി – വാര്‍ഡ് അഞ്ച് (ആനപ്പാടി)

ഗ്രാമ പഞ്ചായത്ത് വാര്‍ഡുകള്‍

ആനക്കയം – വാര്‍ഡ് 12 (തെക്കുംപാട്), വാര്‍ഡ് 14 (ആനക്കയം)
ചാലിയാര്‍ – വാര്‍ഡ് രണ്ട് (ഇടിവണ്ണ), വാര്‍ഡ് അഞ്ച് (പെരുമ്പത്തൂര്‍)
ചേലേമ്പ്ര – വാര്‍ഡ് അഞ്ച് (പടിഞ്ഞാറ്റിന്‍പൈ)
ഇരിമ്പിളിയം – വാര്‍ഡ് 15 (വെണ്ടല്ലൂര്‍ നോര്‍ത്ത്)
കാലടി – വാര്‍ഡ് ആറ് (ചാലപ്പുറം)
കീഴുപറമ്പ് – വാര്‍ഡ് 10 (അന്‍വര്‍ നഗര്‍)
മൂര്‍ക്കനാട് – വാര്‍ഡ് 16 (വേങ്ങാട് പള്ളിപ്പടി)
പോരൂര്‍ – വാര്‍ഡ് അഞ്ച് (പുളിയക്കോട്)
താഴേക്കോട് – വാര്‍ഡ് 12 (മാടമ്പാറ), വാര്‍ഡ് 15 (കരിങ്കല്ലത്താണി), വാര്‍ഡ് 17 (താഴേക്കോട്)