Fincat

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 200 രൂപയാണ് ഇന്ന് കുറഞ്ഞത്. 34880 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വർണത്തിന് 25 രൂപ കുറഞ്ഞ് 4360 രൂപയായി. ബുധനാഴ്ച ഒരു പവൻ സ്വർണത്തിന് 280 രൂപ വർദ്ധിച്ച് 35080 രൂപയിൽ എത്തിയിരുന്നു.

1 st paragraph

ചൊവ്വാഴ്ച ഒരു ഗ്രാമിന് 4350 രൂപയും ഒരു പവന് 34,800 രൂപയുമായിരുന്നു വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു തിങ്കളാഴ്ച്ച സ്വർണ വില, പവന് 34,640 രൂപ. ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് സ്വർണ വില 35,000 ൽ താഴെയായിരുന്നു. സെപ്റ്റംബർ 17 നാണ് സ്വര്‍ണവില ഈ മാസം ആദ്യമായി 35,000 താഴെ എത്തിയത്. 34,720 ആയിരുന്ന വില പിന്നീട് വീണ്ടും കുറഞ്ഞ് 34,640 ൽ എത്തി. ചൊവ്വ, ബുധൻ ദിവസങ്ങളി. വീണ്ടും വില വർധിക്കുകയായിരുന്നു.

2nd paragraph

സെപ്റ്റംബർ ഒന്നിന് 35,440 രൂപയായിരുന്നു ഒരു പവന് വിലയുണ്ടായിരുന്നത്. ഇത് ക്രമേണ കുറഞ്ഞെങ്കിലും സെപ്റ്റംബർ 4 ന് ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയായ 35,600 ൽ എത്തി. സെപ്റ്റംബർ പത്തിന് പവന് 35,280 രൂപയായിരുന്നു സ്വർണവില. സെപ്റ്റംബർ 11 ന് 80 രൂപ കുറഞ്ഞു.