കരിപ്പൂരിൽ 80 ലക്ഷത്തിന്റെ സ്വർണം പിടികൂടി
കരിപ്പൂർ: കഴിഞ്ഞ ദിവസം കാലിക്കറ്റ് എയർപോർട്ട് എയർ ഇന്റലിജൻസ് യൂണിറ്റിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ, ഗൾഫിൽ നിന്നും വന്ന യാത്രക്കാരനിൽ നിന്നും ട്രൗസറിന്റെ അരക്കെട്ടിൽ സൂക്ഷിച്ചിരുന്ന ഒരു പൗച്ചിനുള്ളിൽ ഒളിപ്പിച്ചുവച്ചിരിക്കുന്ന, 1912 ഗ്രാം തൂക്കമുള്ള സ്വർണം പിടിച്ചെടുത്തു.

സ്വർണ്ണ സംയുക്തം വേർതിരിച്ചെടുത്ത ശേഷം 24 കാരറ്റ് ശുദ്ധിയുള്ള 1650 ഗ്രാം ലഭിച്ചു. പിടിച്ചെടുത്ത സ്വർണ്ണത്തിന്റെ മൊത്തം വിപണി മൂല്യം 7878750 രൂപ വരും

പരിശോദനയ്ക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥർ കിരൺ ടിഎ, ഡെപ്യൂട്ടി. കമ്മീ. സൂപ്രണ്ടുമാർ വിജയ ടി എൻ ഗഗൻദീപ് രാജ് പ്രേം പ്രകാശ് മീണ പ്രണയ് കുമാർ ഇൻസ്പെക്ടർമാർ നവീൻ കുമാർ ബാദൽ ഗഫൂർ ശിവകുമാർ ഹെഡ് ഹവിൽദാർ മനോഹരൻ .