Main Banner

പ്ലസ് വൺ ഫസ്റ്റ് അലോട്ട്മെന്റ്: ഉയർന്ന ഓപ്ഷൻ റദ്ദ് ചെയ്യാൻ ആഗ്രഹിക്കുന്ന കുട്ടികൾക്കു അപേക്ഷ എഡിറ്റ് ചെയ്യാനുള്ള അവസരം, ഫോം വന്നു ,എങ്ങനെ പൂരിപ്പിക്കാം

പ്ലസ് വൺ ഫസ്റ്റ് അല്ലോട്മെൻറ് റിസൾട്ട് ഗവൺമെൻറ് കഴിഞ്ഞ ദിവസം ഔദ്യോഗികമായിട്ട് പ്രസിദ്ധീകരിച്ചു,വിദ്യാർഥികൾക്കു ഇന്ന് മുതൽ ഒക്ടോബർ 1 വൈകിട്ട് 5 മണി  വരെ അഡ്മിഷൻ എടുക്കാൻ അവസരം ഉള്ളതാണ് ,ഫസ്റ്റ് അല്ലോട്മെന്റിൽ അഡ്മിഷൻ ലഭിച്ച ,താൽകാലിക അഡ്മിഷൻ എടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കു ഉയർന്ന ഓപ്ഷൻ ഏതെങ്കിലും റദ്ദ് ചെയ്യണം എങ്കിൽ അപേക്ഷ ഫോം പൂരിപ്പിച്ചു നൽകണം ,അപേക്ഷ ഫോം ഗവണ്മെന്റ് ഔദ്യോഗികമായിട്ട് പ്രസിദ്ധീകരിച്ചു ,അപേക്ഷ ഫോം പ്രിന്റ് എടുക്കാൻ സാധിക്കാത്ത വിദ്യാർഥികൾക്കു അപേക്ഷ ഫോം സ്കൂളിൽ നിന്ന് അഡ്മിഷൻ എടുക്കാൻ പോകുമ്പോൾ പ്രിന്റ് എടുക്കാവുന്നതാണ്.

1 st paragraph

അപേക്ഷ ഫോം ഡൌൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക 
https://control.hscap.kerala.gov.in/admin/uploads/cms/20210923012558.pdf?12

എങ്ങനെ അപേക്ഷ ഫോം പൂരിപ്പിക്കാം?
(1) അപേക്ഷ നമ്പർ ( നിങ്ങൾ പ്ലസ് വൺ അപേക്ഷ സമർപ്പിച്ചപ്പോൾ ലഭിച്ച അപ്ലിക്കേഷൻ നമ്പർ തെറ്റാതെ നൽകുക)

2nd paragraph

(2) അപേക്ഷകന്റെ പേര് (അപേക്ഷ നൽകുന്ന വിദ്യാർത്ഥിയുടെ പേര് തെറ്റാതെ നൽകുക) 

(3) അപേക്ഷകന്റെ മുഴുവൻ മേൽവിലാസവും ഫോൺ നമ്പറും നൽകുക 

(4) SSLC രജിസ്റ്റർ നമ്പർ ( നിങ്ങളുടെ SSLC രജിസ്റ്റർ നമ്പർ തെറ്റാതെ നൽകുക)

(5) നിലവിൽ നിങ്ങൾക് ലഭിച്ച ഓപ്ഷൻ നമ്പർ ,സ്കൂളിന്റെ കോഡ് ,കോഴ്സ് കോഡ് തെറ്റാതെ കോളത്തിൽ എഴുതുക 

(6) സ്ഥിര പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന കുട്ടികൾ അതെ എന്ന് കൊടുക്കുക ,അല്ലാത്ത കുട്ടികൾ ഇല്ല എന്ന് കൊടുക്കുക ,

(7) റദ്ദ് ചെയ്യാൻ ആഗ്രഹിക്കുന്ന ഓപ്ഷൻ നമ്പർ ,അവിടെ നൽകിയ സ്കൂൾ കോഡ് ,അവിടെ നൽകിയ കോഴ്സ് കോഡ് എന്നി ക്രമത്തിൽ ഫോം പൂരിപ്പിച്ച് വെക്കുക 

(8) ശേഷം അവസാന ഭാഗത്ത് അപേക്ഷകന്റെ പേരും ഒപ്പും ,രക്ഷിതാവിന്റെ പേരും ഒപ്പും ,സ്ഥലം ,തിയ്യതി എന്നിവ നൽകിയ സ്കൂളിൽ സമർപ്പിക്കുക 

ശ്രദ്ധിക്കുക : പൂരിപ്പിച്ച അപേക്ഷയും ,ബന്ധപ്പെട്ട രേഖകളും ,അലോട്ട്മെന്റ് ലെറ്ററും ഉൾപ്പെടെ അഡ്മിഷൻ ലഭിച്ച സ്കൂളിൽ കൊടുക്കുക