ഗവ: ഉത്തരവുകൾ ഹയർ സെക്കണ്ടറി അധ്യാപകർ ത്രിശങ്കുവിൽ

ഹയർ സെക്കണ്ടറി പ്ലസ് വൺ പ്രവേശനം നാളെ (23/09/21) തുടങ്ങുന്നു, +1 പരീക്ഷ 24 ന് തുടങ്ങുന്നു ഇതിനിടയിൽ പലർക്കും കൊവിഡ് സെക്ടറൽ മജിസ്ട്രേറ്റ് ഡ്യൂട്ടിയും ഉത്തരവായിട്ടുണ്ട്. ഹയർസെക്കണ്ടറി പരീക്ഷ ഡ്യൂട്ടിയിൽ വീഴ്ച വരുത്തിയാൽ കർശന നടപടിയെന്ന് ഹയർ സെക്കണ്ടറി വിഭാഗം സർക്കുലർ, പകരം ആളെ നൽകിയാൽ മാത്രം ഡ്യൂട്ടി ഒഴിവാക്കാൻ കഴിയൂ എന്ന് കളക്ടറേറ്റ് ഉദ്യോഗസ്ഥർ.

അധ്യാപകരെ കൊവിഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കാമെന്ന മുഖ്യമന്ത്രിയുടെ ഉത്തരവ് വെറും പാഴ് വാക്കാകുന്നു .

ഹയർ സെക്കണ്ടറി അധ്യാപകരെ കൊവിഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കി പരീക്ഷ ,+1 അഡ്മിഷൻ ചുമതലകൾ നിർവ്വഹിക്കാൻ അനുവദിക്കണമെന്ന് എയ്ഡഡ് ഹയർ സെക്കണ്ടറി ടീച്ചേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ല ഭാരവാഹികൾ ജില്ല കളക്ടറെ നേരിൽ കണ്ട് നിവേദനം നൽകി.

ജില്ല പ്രസിഡണ്ട് ഡോ.അജിത്കുമാർ സി, ജനറൽ സെക്രട്ടറി സുബൈർ കെ, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി അബ്ദുൾ നാസിർ എ.പി, സംസ്ഥാന സെക്രട്ടറി അൻവർ കെ, അക്കാഡമിക് കൗൺസിൽ കൺവീനർ മനോജ് ജോസ്, ഡോ. പ്രവീൺ എ.സി, ഇഫ്ത്തിഖാറുദീൻ, രഞ്ജിത് വി.കെ എന്നിവരുൾപ്പെട്ട സംഘം കളക്ടറെ കണ്ട് കാര്യങ്ങൾ ബോധിപ്പിച്ചു.