ലോട്ടറി ടിക്കറ്റിന്റെ മുഖവില 20 രൂപയാക്കണം
മലപ്പുറം : കോവിഡ് കാരണം പ്രതിസന്ധിയിലായ ലോട്ടറി തൊഴിലാളികളെ പട്ടിണിയില്‍ നിന്നും ആത്മഹത്യയില്‍ നിന്നും രക്ഷിക്കുന്നതിന് കേരള ലോട്ടറിയുടെ മുഖവില 20 രൂപയാക്കണമെന്നും ലോട്ടറി തൊഴിലാളികള്‍ക്ക് പ്രഖ്യാപിച്ച 6000 രൂപ ഓണം ബോണസ് പകുതി മാത്രം നല്‍കി തൊഴിലാളികളെ വഞ്ചിച്ച സര്‍ക്കാര്‍ നടപടി പുനപ്പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് കേരള ലോട്ടറി ഏജന്റ് ആന്റ് സെല്ലേഴ്‌സ് അസോസിയേഷന്‍ (ഐഎന്‍ടിയുസി) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറം സിവില്‍ സ്റ്റേഷന് മുന്നില്‍ സായാഹ്ന ധര്‍ണ്ണ നടത്തി.
കെ പി സി സി നിര്‍വാഹക സമിതി അംഗം എന്‍എ കരീം ഉദ്ഘാടനം ചെയ്തു. ഭരതന്‍ പരപ്പനങ്ങാടി അധ്യക്ഷത വഹിച്ചു. പി കെ എം ബഷീര്‍, നാസര്‍ കോഡൂര്‍, സി കെ രാജീവ്, ഹംസ പുത്തൂര്‍, ടി ജലീല്‍, പി.ശങ്കരന്‍, വേലായുധന്‍ പങ്കെടുത്തു