ബഹ്റൈനില്‍ മലയാളി പെണ്‍കുട്ടി കെട്ടിടത്തിനു മുകളില്‍നിന്ന് വീണു മരിച്ചു
മനാമ: ബഹ്റൈനില്‍ മലയാളി പെണ്‍കുട്ടിയെ കെട്ടിടത്തിനു മുകളില്‍നിന്ന് വീണു മരിച്ചു നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സ്വദേശി രഞ്ജിത് കുമാറിന്റെയും വത്സലയുടെയും മകള്‍ അനുശ്രീയെയാണ് (13) ബുധനാഴ്ച വൈകിട്ട് ജഫയറില്‍ താമസസ്ഥലത്തെ കെട്ടിടത്തിന്റെ ഇരുപത്തഞ്ചാം നിലയില്‍നിന്ന് വീണു മരിച്ചതായി കണ്ടെത്തിയത്.
മരണസമയത്തു നാട്ടിലായിരുന്ന മാതാപിതാക്കള്‍ ഇന്നലെ തിരിച്ചെത്തിയിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ച ശേഷം മൃതദേഹം സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.