സ്വര്‍ണവില വീണ്ടും കുറഞ്ഞു.


സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. ഈ മാസത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് സ്വര്‍ണവില. പവന് 320 രൂപ കുറഞ്ഞ് 34,560 ആയി.

ഗ്രാമിന് 40 രൂപ താഴ്ന്ന് 4,320 രൂപയിലെത്തി. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 1758 ആയി താഴ്ന്നു.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വില 10 ഗ്രാമിന് 46,015 ഡോളറാണ്. ആഗോള വിപണിയിലെ ചാഞ്ചാട്ടങ്ങളാണ് വിലയെ ബാധിച്ചത്.