Fincat

ആംബുലന്‍സ് ഡ്രൈവര്‍ നിയമനം



വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ കം സെക്യൂരിറ്റി തസ്തികയിലേക്ക് താത്ക്കാലികമായി നിയമനം നടത്തുന്നു.  ഏഴാം ക്ലാസ് യോഗ്യതയും ഹെവി  മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സുള്ളവര്‍ക്കും അഭിമുഖത്തില്‍ പങ്കെടുക്കാം. അപേക്ഷ സമര്‍പ്പിക്കുന്ന സ്ഥാപനത്തിന്റെ പരിധിയില്‍ സ്ഥിരതാമസമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.

യോഗ്യരായ അപേക്ഷകര്‍, സര്‍ട്ടിഫിക്കറ്റുകളുടെ അസലും, പകര്‍പ്പുകളും, സ്വയം തയ്യാറാക്കിയ ബയോഡാറ്റയും സഹിതം സെപ്തംബര്‍ 28ന് രാവിലെ 10ന് വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തില്‍ നടക്കുന്ന അഭിമുഖത്തില്‍  ഹാജരാകണം.