Fincat

കോവിഡ് ധനസഹായം

കേരള മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങള്‍ക്ക് കോവിഡ് ധനസഹായത്തിന് ഒക്‌ടോബര്‍ 20 വരെ അപേക്ഷിക്കാം.  മദ്രസ അധ്യാപക ക്ഷേമനിധിയില്‍  2021 മാര്‍ച്ചിന് മുന്‍പ് അംഗത്വമെടുക്കുകയും വിഹിതം അടക്കുകയും ചെയ്യുന്ന സജീവ അംഗങ്ങള്‍ക്കാണ് ധനസഹായം.  1,000  രൂപയാണ് ധനസഹായം.

1 st paragraph
Woman’s hands holding brand new indian 50, 100, 200, 500, 2000 rupees banknotes.

ക്ഷേമനിധിയുടെ www.kmtboard.in ലൂടെയാണ് അപേക്ഷിക്കേണ്ടത്. ക്ഷേമനിധിയില്‍ നിന്നും ആദ്യഗഡു കോവിഡ് ധനസഹായമായ  2,000 രൂപ ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഇവര്‍ക്ക് മുന്‍പ് ധനസഹായം ലഭിച്ച അതേ അക്കൗണ്ടിലേക്ക് തന്നെ 1,000 രൂപ കൂടി  വിതരണം ചെയ്യും. കഴിഞ്ഞ തവണ അപേക്ഷിക്കുകയും ധനസഹായം ലഭിക്കാതെ വരികയും ചെയ്തവരുണ്ടെങ്കില്‍ അവര്‍ക്ക് ഓണ്‍ലൈനായി പരാതി സമര്‍പ്പിക്കാം. ഫോണ്‍: 0495 2966577.

2nd paragraph