കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും വി.എം സുധീരൻ രാജിവച്ചു
തിരുവനന്തപുരം: കോണ്‍ഗ്രസിൽ വീണ്ടും പൊട്ടിത്തെറി. കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും കെപിസിസി മുൻ അധ്യക്ഷനും മുതിർന്ന കോൺഗ്രസ് നേതാവുമായ വി.എം. സുധീരൻ രാജിവച്ചു. പുതിയ നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ചാണ് സുധീരൻ രാജിവച്ചിരിക്കുന്നത്. വെള്ളിയാഴ്ച രാത്രിയാണ് സുധീരൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരന് രാജിക്കത്ത് കൈമാറിയത്.
രാഷ്ട്രീയകാര്യസമിതി നോക്കുകുത്തിയായെന്നും സുധീരൻ പരാതി ഉന്നയിച്ചു. പാർട്ടിയിൽ വേണ്ടത്ര കൂടിയാലോചന നടക്കുന്നില്ല. കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് താനുമായി കൂടിയാലോചന ഉണ്ടായില്ല. പുതിയ നേതൃത്വം വന്ന ശേഷം തീരുമാനങ്ങൾ ഏകപക്ഷീയമാണെന്നും സുധീരൻ പരാതി ഉന്നയിച്ചു.