Fincat

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

എടപ്പാൾ : യൂത്ത് ലീഗ് എടപ്പാൾ പഞ്ചായത്ത് കമ്മിറ്റിയും, ബി ഡി കെ പൊന്നാനി താലൂക്ക് കമ്മിറ്റിയും, സംയുക്തമായി പെരിന്തൽമണ്ണ ഗവ: ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വനിതാ ലീഗ് സംസ്ഥാന പ്രസിഡണ്ട് സുഹറ മമ്പാട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വി.കെ.എ മജീദ് അദ്ധ്യക്ഷനായി.

1 st paragraph

മലപ്പുറം ജില്ലാ പഞ്ചായത്തംഗം വി.കെ.എം ഷാഫി, മുഹമ്മദ് കുട്ടി എടപ്പാൾ, കെ.വി.എം ലൈസ്, അജ്മൽ കോലളമ്പ്, ഷുഹൈബ് പൂക്കരത്തറ, മുഹമ്മദ് കുട്ടി പെരുബമ്പ്, കെ.പി മുജീബ്‌ റഹ്മാൻ ബി ഡി കെ ഭാരവാഹികളായ അലിമോൻ പൂക്കരത്തറ, അഫ്‌സൽ കോലത്ത്, ഹിജാസ് മാറഞ്ചേരി എന്നിവർ സംസാരിച്ചു.

2nd paragraph

സുജിത്ത് പൊൽപ്പാക്കര,അജി കോലളമ്പ്, അദീബ്, അഭിലാഷ് കക്കിടിപ്പുറം,ജുനൈദ് നടുവട്ടം, ഇല്യാസ് പൂക്കരത്തറ, ഇസ്മാഇൽ എന്നിവർ നേതൃത്വം നൽകി.കോവിഡ് പ്രതിസന്ധിയിൽ മലപ്പുറം ജില്ലയിലെ ആശുപത്രി നഗരിയായ പെരിന്തൽമണ്ണയിൽ നേരിടുന്ന രൂക്ഷമായ രക്ത ക്ഷാമം പരിഹരിക്കുന്നതിന് വേണ്ടിയാണ് അടിയന്തിര രക്തദാനക്യാമ്പ് സംഘടിപ്പിച്ചത്.