Fincat

ഉടമസ്ഥാവകാശം മാറ്റുന്നതുള്‍പ്പെടെ എട്ട് സേവനങ്ങള്‍ കൂടി ഓണ്‍ലൈനാക്കി മോട്ടോര്‍വാഹന വകുപ്പ്

തിരുവനന്തപുരം: വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റുന്നതുള്‍പ്പെടെ മോട്ടോര്‍വാഹന വകുപ്പിലെ എട്ട് സേവനങ്ങള്‍ കൂടി ഓണ്‍ലൈനാക്കി. സര്‍ക്കാരിന്റെ ഈസ് ഓഫ് ഡൂയിങ് ബിസിനസ് നയത്തിന്റെ ഭാഗമായാണ് നടപടി. ഇതോടെ നേരിട്ട് ഹാജരാകേണ്ട ഡ്രൈവിങ് ടെസ്റ്റ്, വാഹന പരിശോധന എന്നിവ ഒഴികെയുള്ള സേവനങ്ങളെല്ലാം ഓണ്‍ലൈന്‍ വഴി നടത്താമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു.

1 st paragraph

രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിലെ മേല്‍വിലാസം തിരുത്തല്‍, വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റല്‍, വാഹനത്തിന്റെ എന്‍.ഒ.സി, ഡ്യൂപ്ലിക്കേറ്റ് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഹൈപ്പോത്തിക്കേഷന്‍ റദ്ദ് ചെയ്യല്‍, ഹൈപ്പോത്തിക്കേഷന്‍ എന്‍ഡോഴ്‌സ്‌മെന്റ് തുടങ്ങിയ സേവനങ്ങളാണ് ഓണ്‍ലൈനായി ലഭിക്കുക. സ്റ്റേജ് കാരിയേജ് ഒഴികെയുള്ള വാഹനങ്ങളുടെ പെര്‍മിറ്റ് പുതുക്കലും പെര്‍മിറ്റ് മാറ്റവും ഓണ്‍ലൈന്‍ സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മോട്ടോര്‍വാഹന വകുപ്പിലെ ഓണ്‍ലൈന്‍ സര്‍വിസുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം 28ന് വൈകിട്ട് നാലിന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ നടക്കും.

2nd paragraph