Fincat

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന് 120 രൂപ ഉയര്‍ന്ന് 34,680 ആയി. ഗ്രാമിന് 15 രൂപ കൂടി 4335 ലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 1752 ഡോളര്‍ നിലവാരത്തിലാണ്.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വില 10 ഗ്രാമിന്  46,149 നിലവാരത്തിലാണ്. ആഗോള വിപണിയിലുണ്ടായ വര്‍ധനയാണ് വില വര്‍ധനയ്ക്ക്  കാരണം.

2nd paragraph