പൊന്നാനി പുഴമ്പ്രത്ത് വാഹനാപകടം: ഒരാൾ മരണപ്പെട്ടു: രണ്ടു പേർക്ക് പരിക്ക്.
പൊന്നാനി: എൻ സി വി ന്യൂസ് പ്രോഗ്രാം ഡയറക്ടർ, പൊന്നാനി ഉറൂബ്നഗർ സ്വദേശിയും, ഇപ്പോൾ കുറ്റിക്കാട് താമസക്കാരനുമായ മുതിരപ്പറമ്പിൽ വിക്രമാദിത്യൻ എന്നവരാണ് അപകടത്തിൽ മരണപ്പെട്ടത്.

പൊന്നാനി എടപ്പാൾ പാതയിൽ പുഴമ്പ്രത്താണ് കാറും, രണ്ടു ബൈക്കുകളും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.

പുഴമ്പ്രം സ്വദേശികളായ അനസ്, വിനയൻ എന്നിവർക്കാണ് പരിക്ക് പറ്റിയിട്ടുള്ളത്. ഇവരെ എടപ്പാൾ ആശുപത്രിയിലെ പ്രാഥമിക ചികിത്സക്കു ശേഷം വിദഗ്ദ ചികിത്സക്കായി തൃശൂരിലേക്ക് കൊണ്ടുപോയി.
