ഡീസൽ വില ഇന്നും കൂട്ടി
തിരുവനന്തപുരം: ഡീസൽ വില ഇന്നും കൂട്ടി. ലിറ്ററിന് 27 പൈസയാണ് വർദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ ഡീസലിന് 96 രൂപ 15 പൈസയും, കൊച്ചിയിൽ 94 രൂപ 20 പൈസയും, കോഴിക്കോട് 94 രൂപ 52 പൈസയുമാണ് ഇന്നത്തെ വില.

തുടർച്ചയായ മൂന്നാം ദിവസമാണ് ഡീസൽ വില കൂട്ടുന്നത്. ഈ മാസം നാലാം തവണയാണ് വില വർദ്ധിപ്പിക്കുന്നത്.പെട്രോൾ വിലയിൽ മാറ്റമില്ല.