അശ്ലീല ചിത്രം ഡൗൺലോഡ് ചെയ്തു, കോൺഗ്രസ് നോതാവിന്‍റെ ഫോണും പിടിച്ചെടുത്തു

കൊല്ലം; പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല ചിത്രം ഡൗണ്‍ ലോഡ് ചെയ്ത സംഭവത്തില്‍ നാലു പേരുടെ ഫോൺ പൊലീസ് പിടിച്ചെടുത്തു. കൊല്ലം കുണ്ടറ പൊലീസ് സ്റ്റേഷൻ പരിധിയിലെ നാലു പേരുടെ ഫോണാണ് പൊലീസ് പിടിച്ചെടുത്തത്. സംഭവത്തിൽ കുണ്ടറയിലെ പ്രാദേശിക കോൺഗ്രസ് നോതാവിന്‍റെ ഫോണും പൊലീസ് പിടിച്ചേടുത്തെന്നാണ് സൂചന.

കുട്ടികളുടെ അശ്ലീല ചിത്രം ഡൗൺലോഡ് ചെയ്തു കാണുകയും ഷെയർ ചെയ്യുകയും ചെയ്യുന്നവരെ കണ്ടെത്തുന്ന സി ഹണ്ടിന്‍റെ ഭാഗമായാണ് പൊലീസ് നാലു പേരുടെ ഫോണുകൾ പരിശോധനയ്ക്കായി പിടിച്ചെടുത്തത്. പ്രാദേശിക കോൺഗ്രസ് നോതാവിന്‍റെ ലാന്‍റ് ലൈൻ ഇന്‍റ്ർനെറ്റ് ഐപി അഡ്രസ്സിൽ നിന്ന് കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഉൾപ്പെട്ട വെബ്സൈറ്റിൽ കയറിയതായി പൊലീസ് ഹൈടെക് സെൽ കണ്ടെത്തിയിരുന്നു.

ഈ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു കുണ്ടറ പൊലീസ് പരിശോധന നടത്തി മൊബൈൽ ഫോൺ പിടിച്ചെടുത്തത്. പൊലീസ് പിടിച്ചെടുത്ത ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.ഫോൺ ഉപയോഗിച്ചവർ തന്നെയാണോ, അശ്ലീല ചിത്രങ്ങള്‍ വെബ്സൈറ്റില്‍ കയറിയതെന്ന് പരിശോധനയിൽ വ്യക്തമാകുമെന്ന് പൊലീസ് പറയുന്നു. വൈഫൈ പാസ് വേർഡ് ഉപയോഗിച്ച് മറ്റാർക്കേങ്കിലും ഓൺലൈനിൽ പ്രവേശിക്കാനാകും. അത്തരം സാധ്യതകളും പൊലീസ് പരിശോധിച്ചു വരികയാണ്.