വാളയാര്‍ അണക്കെട്ടില്‍ കാണാതായ മൂന്ന് വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി.

പാലക്കാട്: വാളയാര്‍ അണക്കെട്ടില്‍ കുളിക്കാനിറങ്ങിയതിനെ തുടര്‍ന്ന് കാണാതായ മൂന്ന് വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി.
കോയമ്ബത്തൂര്‍ ഹിന്ദുസ്ഥാന്‍ പോളിടെക്‌നിക്കിലെ വിദ്യാര്‍ഥിയായ പൂര്‍ണേഷിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. പൂര്‍ണേഷിന്റെ സഹപാഠികളായ സഞ്ജയ്, രാഹുല്‍ എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്. തമിഴ്‌നാട് സുന്ദരാപുരം സ്വദേശികളാണ് ഇവര്‍.


കാണാതായവര്‍ക്കായി പോലീസും അഗ്‌നിശമന സേനയും ചേര്‍ന്ന് ഊര്‍ജിത തിരച്ചില്‍ നടത്തിവരികയാണ്. കനത്ത മഴയും തണുപ്പും തിരച്ചിലിനെ ബാധിക്കുന്നുണ്ട്. ഉച്ചയോടെ നേവി ഉദ്യോഗസ്ഥര്‍ തിരച്ചിലിന് എത്തുമെന്നാണ് വിവരം.
കോയമ്ബത്തൂരില്‍ നിന്ന് വിനോദയായാത്രക്ക് എത്തിയ അഞ്ച് പേരടങ്ങിയ സംഘമാണ് അണക്കെട്ടില്‍ കുളിക്കാനിറങ്ങിയത്. രണ്ട് പേര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.