വീട്ടമ്മയ്ക്ക് അശ്ലീല വീഡിയോ അയച്ച യുവാവ് അറസ്റ്റിൽ


കാലടി: സമൂഹമാധ്യമത്തിലൂടെ വീട്ടമ്മയ്ക്ക് അശ്ലീല വീഡിയോ അയച്ച യുവാവ് അറസ്റ്റില്‍. മലയാറ്റൂര്‍ കാടപ്പാറ കുടിക്കാലന്‍ കവല ഭാഗത്ത് തോട്ടന്‍കര വീട്ടില്‍ ബോബി തോമസ് (35) ആണ് അറസ്റ്റിലായത്.ഫേസ്ബുക്ക് അക്കൗണ്ട് വഴി ഇയാള്‍ അശ്ലീല വീഡിയോ അയച്ചു കൊടുത്തെന്നാണ് വീട്ടമ്മയുടെ പരാതി.

ബോബി തോമസ് കാലടി പൊലീസ് സ്റ്റേഷനില്‍ ഗൂണ്ടാ ലിസ്റ്റില്‍ പെട്ടയാളാണ്. വിവിധ സ്റ്റേഷനുകളിലായി ഇരുപതോളം കേസുകളുണ്ട്. എസ്.എച്ച്.ഒ ബി.സന്തോഷ്, എസ്ഐമാരായ സതീഷ് കുമര്‍, സി.ഏ.ഡേവീസ്, എഎസ്ഐ അബ്ദുള്‍ സത്താര്‍, എസ്.സി.പി.ഒ അനില്‍കുമാര്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.