ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ചു യാത്രക്കാരൻ മരണപ്പെട്ടു
വേങ്ങര: കുന്നുപുറം കൊടുവായൂർ ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ചു ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു. കണ്ണമംഗലം അച്ഛനമ്പലം സ്വദേശിയും ചെമ്മാട് വ്യാപാരിയുമായ മാളിയേക്കൽ കുഞ്ഞാലിയുടെ മകൻ അബ്ദുള്ളക്കുട്ടി (40) ആണ് മരണപ്പെട്ടത്.

മൃതദേഹം ഇപ്പോൾ കോട്ടക്കൽ സ്വകാര്യ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്നു.