ഡിവൈഎഫ്ഐ തിരൂർ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ചും ധർണ്ണയും നടത്തി

തിരൂർ: ഇന്ത്യൻ റെയിൽവേയെ വിൽക്കരുത് എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ നേതൃത്വത്തിൽ തിരൂർ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ചും ധർണ്ണയും നടത്തി. റെയിൽവേ സ്റ്റേഷനുകൾ സ്വകാര്യ കമ്പനികൾക്ക് വിൽപ്പന നടത്തി പൊതു മേഖലയെ തകർക്കാനുള്ള കേന്ദ്ര സർക്കാറിൻ്റെ നീക്കത്തിൽ പ്രതിഷേധിച്ചാണ് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ തിരൂർ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയത്.


താഴെ പാലത്ത് നിന്നാരംഭിച്ച മാർച്ച് നഗരം ചുറ്റി റെയിൽവേ സ്റ്റേഷൻ പരിസരത്ത് സ്ഥാപിച്ചു. തുടർന്ന് നടന്ന ധർണ്ണ ഡിവൈഎഫ്ഐ ജില്ലാ പി കെ മുബഷീർ ഉദ്ഘാടനം ചെയ്തു. കെ പി ഷാജിത് അധ്യക്ഷനായി – സംസ്ഥാന കമ്മിറ്റി അംഗം പി മുനീർ,

ജില്ലാ കമ്മിറ്റി അംഗങ്ങളായ
ഐ വി രതീഷ്, കെ വി എ കാദർ, മനുവിശ്വ നാഥ്,
ടി പ്രബിത എന്നിവർ സംസാരിച്ചു. സി ഒ ബാബുരാജ് സ്വാഗതം പറഞ്ഞു. പി സുമിത്ത്, എം മിർഷാദ്, ജാഫർ, ഷൈജു തിരുന്നാവായ എന്നിവർ നേതൃത്വം നൽകി.