പറവണ്ണ,അരിക്കാഞ്ചിറ റോഡരികിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി
തിരൂർ: പറവണ്ണ,അരിക്കാഞ്ചിറ റോഡരികിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി.രഹസ്യവിവരത്തെ തുടർന്ന് തിരൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി.സുമേഷിൻെറ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.

വ്യാഴാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം.രഹസ്യ വിവരത്തെ തുടർന്ന്
തിരൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സുമേഷിൻെറ നേതൃത്വതിലുള്ള സംഘമെത്തി പരിശോധന നടത്തിയതോടെ, കഞ്ചാവ് ചെടികളാണെന്ന് സ്ഥിരീകരിക്കുകയും ചെടികൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്.20 സെൻെറീമീറ്റർ വലിപ്പമുള 30 ചെടികളാണ് കസ്റ്റഡിയിലെടുത്തത്.

സിവിൽ എക്സൈസ് ഇൻസ്പെക്ടർ പി.ധനേഷ്,ഡ്രൈവർ പ്രമോദ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.