ഗൂഗിൾ പേ ഇടക്കിടെ പണിമുടക്കാറുണ്ടോ? അറിയാം പരിഹാര മാർഗങ്ങൾ

സാങ്കേതിക വിദ്യയുടെ വളർച്ചക്കൊപ്പം ഏറെ പ്രചാരം നേടിയ ആപ്ലിക്കേഷനുകളിൽ ഒന്നാണ് ഗൂഗിൽ പേ. ഇന്ന് പണമിടപാടുകൾക്കായി നാമെല്ലാവരും ഏറ്റവും കൂടുതൽ ആശ്രയിക്കുന്നതും ഗൂഗിൾ പേ തന്നെയാണ്. കൊവിഡ് വ്യാപനം രൂക്ഷമായതും ലോക്ക് ഡൗണും ഗൂഗിൾ പേയ്ക്ക് കൂടുതൽ പ്രചാരം നൽകുകയും ചെയ്തു.എന്നാൽ പലപ്പോഴും നിരവധി സാങ്കേതിക പ്രശ്‌നങ്ങൾ ഇതിൽ നമുക്ക് നേരിടേണ്ടി വരാറുണ്ട്. സർവർ ഡൗൺ ആകുന്നതും, പണം അയക്കുന്നതിനായി കൂടുതൽ സമയം എടുക്കുന്നതും ഇവയിൽ ചിലതാണ്. ഇത്തരം പ്രശ്‌നങ്ങൾക്കുള്ള പരിഹാര മാർഗങ്ങൾ എന്തൊക്കെയെന്ന് അറിയാം.

പേയ്‌മെന്റ് അപ്‌ഡേഷൻ/ പേയ്‌മെന്റ് സ്റ്റാറ്റസ് ലഭ്യമല്ലാതിരിക്കുമ്പോൾ എന്തുചെയ്യണം?

1.പണം കൈമാറുന്നതിനായി എത്ര സമയം എടുക്കുന്നുവെന്ന് നോക്കുക.ട്രാൻസാക്ഷൻ ഹിസ്റ്ററി പരിശോധിച്ച് ഇടപാടിന്റെ സ്റ്റാറ്റസ് വിലയിരുത്തുക. സക്‌സസ് എന്നാണ് കാണുന്നതെങ്കിൽ നിങ്ങൾ പണമയക്കുന്നയാളിലേക്ക് കാശ് എത്തുന്നതിനായി എത്ര സമയം വേണ്ടിവരുമെന്ന സന്ദേശം നിങ്ങൾക്ക് ലഭിക്കും.

  1. കാത്തിരിക്കുക. ട്രാൻസാക്ഷൻ ഹിസ്റ്ററി പരിശോധിക്കുക. കാലയളവ് കഴിഞ്ഞിട്ടും സ്റ്റാറ്റസ് ലഭ്യമായില്ലെങ്കിൽ പണമയച്ചയാളുമായി ബന്ധപ്പെടുക.
  2. നിങ്ങൾ പണമയച്ചയാൾക്ക് ഇനിയും കാശ് ലഭ്യമായില്ലെങ്കിൽ കസ്റ്റമർ കെയറുമായി ബന്ധപ്പെടുക. റിപ്പോർട്ട് ചെയ്യാനുള്ള പേയ്‌മന്റ് തുറന്നതിനു ശേഷം ‘റൈയ്‌സ് ഡിസ്പ്യൂട്ട് തിരഞ്ഞെടുക്കുക. തുടർന്ന് സ്‌ക്രീനിൽ കാണിക്കുന്ന കാര്യങ്ങൾ പിന്തുടരുക.

ഇടപാട് പരാജയപ്പെടുകയും പേയ്‌മെന്റ് സ്റ്റാറ്റസ് അപ്‌ഡേറ്റ് ആകാതിരിക്കുകയും ചെയ്യുമ്പോൾ എന്തുചെയ്യണം?
പേയ്‌മന്റ് ആരംഭിച്ച തിയതി മുതൽ മൂന്നു പ്രവർത്തി ദിവസത്തിനുള്ളിൽ പ്രശ്‌നം പരിഹരിക്കപ്പെടും.ഈ കാലയളവിൽ പണം നിങ്ങളുടെ അക്കൗണ്ടിലേയ്ക്ക് എത്തുന്നതാണ്. ഇത് സ്ഥിതീകരിക്കുന്നതിനായി നിങ്ങളുടെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് പരിശോധിക്കുക.

ഇടപാട് പരാജയപ്പെട്ടിട്ടും ബാങ്ക് അക്കൗണ്ടിൽ നിന്നും പണം പോകുകയാണെങ്കിൽ എന്തുചെയ്യണം?
ഇത്തരം ഘട്ടങ്ങളിൽ സാധാരണയായി മൂന്നു പ്രവർത്തി ദിവസത്തിനുള്ളിൽ നിങ്ങളുടെ അക്കൗണ്ടിലേയ്ക്ക് പണം തിരികെ ലഭിക്കുന്നതാണ്. കുറച്ചു ദിവസം കാത്തിരുന്നതിനുശേഷം ബാങ്ക് സ്റ്റേറ്റ്മന്റ് പരിശോധിക്കുക.