സംസ്ഥാനത്ത് ഇന്ന് സ്വർണ വില കൂടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില കൂടി. പവന് 280 രൂപയുടെ വർധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇന്നലെ സെപ്റ്റംബർ മാസത്തിലെ ഏറ്റവും കുറഞ്ഞ നിലയിലായിരുന്നു വില. ഒരു പവൻ സ്വർണത്തിന് 34,720 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 35 വർധിച്ച് 4,340 രൂപയായി.
ഇന്നലെ ഒരു പവന് 34,440 രൂപയും ഗ്രാമിന് 4,305 രൂപയുമായിരുന്നു. 120 രൂപയാണ് ഇന്നലെ ഒരു പവന് കുറഞ്ഞത്. തിങ്കളാഴ്ച സ്വർണവില വർധിച്ചിരുന്നു. മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്നതിന് ശേഷമാണ് തിങ്കളാഴ്ച കൂടിയത്.
ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് സ്വർണ വില 35,000 ൽ താഴെയാണ്. സെപ്റ്റംബർ 17 നാണ് സ്വര്‍ണവില ഈ മാസം ആദ്യമായി 35,000 താഴെ എത്തിയത്. 34,720 ആയിരുന്ന വില പിന്നീട് വീണ്ടും കുറഞ്ഞ് 34,640 ലെത്തി. ചൊവ്വാഴ്ച വീണ്ടും കുറഞ്ഞ് 34,560രൂപയിലെത്തി. സെപ്റ്റംബർ ഒന്നിന് 35,440 രൂപയായിരുന്നു ഒരു പവന് വിലയുണ്ടായിരുന്നത്. ഇത് ക്രമേണ കുറഞ്ഞെങ്കിലും സെപ്റ്റംബർ 4 ന് ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയായ 35,600 ൽ എത്തി. സെപ്റ്റംബർ പത്തിന് പവന് 35,280 രൂപയായിരുന്നു സ്വർണവില.