വിമാനദുരന്തം ധനസഹായം നൽകണം-പ്രവാസി കോൺഗ്രസ്

പൊന്നാനി: കോഴിക്കോട് വിമാന ദുരന്തത്തിൽ പെട്ടവർക്ക് ധനസഹായം നൽകണമെന്ന് പൊന്നാനി ബ്ലോക്ക് പ്രവാസി കോൺഗ്രസ് യോഗം ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ധനസഹായം അനുവദിക്കാത്തതിനെപ്പറ്റി അന്വേഷണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്രസിഡണ്ട് എം രാമനാഥൻ അധ്യക്ഷത വഹിച്ചു. കെ വി അബ്ദുൽ ഖയ്യൂം, ഉമ്മർ ആലുങ്ങൽ, കെ ഫാറൂഖ്, കെ ദിൻഷാദ്, കമറുദ്ദീൻ പാലപ്പെട്ടി, എം അബൂബക്കർ, ഇ എം ആസാദ്,യു ഉസ്മാൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.