മലപ്പുറത്ത് യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
വാഴക്കാട്: മലപ്പുറത്ത് യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലപ്പെട്ടത് വാഴക്കാട് അനന്തായൂർ ഇളംപിലാറ്റാശ്ശേരിയിൽ ഷാക്കിറയാണ് (27) കൊല്ലപ്പെട്ടത്. കയർ കഴുത്തിൽ മുറുക്കി കൊന്നതാണെന്നാണ് പ്രാഥമിക വിവരം. യുവതിയുടെ ഭർത്താവ് സമീറിനായുള്ള അന്വേഷണം ആരംഭിച്ചു.

ദമ്പതികൾ തമ്മിൽ തർക്കങ്ങൾ നടന്നിരുന്നതായി നാട്ടുകാർ പൊലീസിനെ അറിയിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ നടനത് കൊലപാതകം തന്നെയാണെന്നാണ് നിഗമനം. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റമാർട്ടം ചെയ്യും. അതിനു ശേഷമേ ബന്ധുക്കൾക്ക് വിട്ടുനൽകൂ.