തിരൂർ തൃക്കണ്ടിയൂർ നെറ്റുവ നഗറിൽ നിരവധി വീടുകളിൽ മുളക്പൊടിയെറിഞ്ഞ് മോഷണശ്രമം

തിരൂർ: ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ്  സംഭവം.തിരൂർ,തൃക്കണ്ടിയൂർ നെറ്റുവ  റസിഡൻസ് പരിധിയിലെ വീടുകളിലാണ് മോഷണം.പാറപ്പുറത്ത് ഇല്ലത്തപ്പറമ്പിൽ  ബാപ്പുഹാജി,ബന്ധുക്കളായ മുഹമ്മദ്കുട്ടി,മൊയ്തീൻ, കടവത്ത് മുഹമ്മദ് ഷഫീക്ക് എന്നിവരുടെ വീടുകളിലാണ് മോഷണ ശ്രമം നടന്നത്‌.പാറപ്പുറത്ത് ഇല്ലത്തപ്പറമ്പിൽ  ഉസ്മാൻെറ വീട്ടിൽ നിന്ന് പതിനൊന്നായിരം രൂപ മോഷണം പോയതായി പറയുന്നു.

കടവത്ത് മുഹമ്മദ് ഷഫീക്കിൻെറ വീട്ടിൽ പുലർച്ചെ രണ്ടര  മണിയോടെയാണ് മോഷണശ്രമം നടന്നത്.അലമാര തുറക്കുന്ന ശബ്ദം കേട്ട് ഷഫീക്കിൻെറ ഭാര്യ സമീറ ഉണർന്നു ബഹളം വെച്ചതോടെ  ഇവരുടെ മുഖത്തേക്ക് മൂളക്പൊടി എറിഞ്ഞ് മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു. മോഷ്ടാവിന കണ്ട ഭയപ്പാടിലാണ്  വീട്ടുടമ സെമീറ.

പ്രദേശത്ത് മോഷണം നടന്ന സാഹര്യത്തിൽ  പോലീസ് പട്രോളിംഗ് ഊർജ്ജിതമാക്കണമെന്നും  പ്രതികളെ പിടികൂടാനാവശ്യമായ നടപടി സ്വീകരിക്കണമെന്നും നെറ്റുവ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് കെ.കെ റസാഖ് ഹാജി പറഞ്ഞു.

രാവിലെ പത്ത് മണിയോടെ തിരൂർ പോലീസ് സ്ഥലത്തെത്തി,മോഷണം നടന്ന വീടുകളിൽ പരിശോധന നടത്തി.മോഷണം നടത്താനുപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തു.കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയതായി എസ്.ഐ ജലീൽ കറുത്തേടത്ത് സിറ്റി സ്ക്കാൻ ന്യൂസിനോട് പറഞ്ഞു.