എരുവപ്രക്കുന്നിൽ ഗാന്ധിജയന്തി ആഘോഷിച്ചു

വട്ടംകുളം: രാഷ്ട്രപിതാവ് മഹാത്മജിയുടെ 152-ാം ജന്മദിനം എരുവപ്രക്കുന്ന് ബാപ്പുജി കലാവേദിയും , കോൺഗ്രസ് കമ്മറ്റിയും ചേർന്ന് ഗാന്ധി സ്മൃതി, പുഷ്പാർച്ചന, ദേശീയോൽ ഗ്രഥന പ്രതിജ്ഞ എന്നിവയൊടെ ആഘോഷിച്ചു. മുൻ വാർഡ് മെമ്പർ എം.ടി. മോഹനൻ ഇന്ദിരാജി സ്തൂപത്തിൽ പതാക ഉയർത്തി.


മണ്ഡലം കോൺഗ്രസ് ട്രഷറർ ഇ.എം. ഷൗക്കത്തലി ആധ്യക്ഷത വഹിച്ചു. ജവഹർ ബാൽ മഞ്ച് ജില്ലാ ചെയർമാൻ ഫിറോസ് ഖാൻ അണ്ണക്കമ്പാട് ഉദ്ഘാടനം ചെയ്തു. എം.ടി. മോഹനൻ, കൊട്ടിലിൽ ഷാഫി, ഇ സാദിഖ്, കെ.വി.വിനോജ്, ഇ. ഷറഫുദീൻ എന്നിവർ പ്രസംഗിച്ചു.