മഹാത്മാ ഗാന്ധിക്ക് യുഎഇയുടെ ആദരം, ബുർജ് ഖലീഫയിൽ വർണപ്രഭയിൽ ഗാന്ധി ചിത്രം തെളിഞ്ഞു

ദുബായ് :: മഹാത്മാ ഗാന്ധിയുടെ 152ാം ജന്മദിനത്തിൽ ഗാന്ധിജിക്ക് ആധരമർപ്പിച്ച് യു.എ.ഇ. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ ഗാന്ധിജയന്തി ദിനത്തിലെ രാത്രിയിൽ മഹാത്മാ ഗാന്ധിയുടെ ചിത്രം തെളിച്ചാണ് യു.എ.ഇ ആദരമർപ്പിച്ചത്. ഇന്ത്യൻ ദേശീയ പതാകയുടെ പശ്ചാത്തലത്തിലായിരുന്നു ഗാന്ധി ചിത്രം എൽ.ഇ.ഡി ദീപപ്രഭയിൽ തെളിഞ്ഞത്.

നിരവധി തലമുറകൾക്ക് പ്രചോദനമായ ഇന്ത്യയുടെ രാഷ്ട്രപിതാവിന്റെ ജന്മദിനത്തിൽ ആദരവർപ്പിച്ച് ബുർജ് ഖലീഫ ഗാന്ധിയുടെ ജന്മദിനം ആഘോഷിക്കുന്നു എന്ന് ട്വിറ്ററിൽ അവർ കുറിച്ചു.