കിണറ്റിൽ വീണ പൂച്ചക്കുട്ടിയെ രക്ഷപ്പെടുത്തി

പരപ്പനങ്ങാടി : കിണറ്റിൽ വീണ പൂച്ചക്കുട്ടിയെ ഫയർ ഫോഴ്സ് യൂനിറ്റിന് കീഴിലുള്ള സെൽഫ് ഡിഫൻസ് അംഗങ്ങളുടെ സഹായത്തോടെ രക്ഷപ്പെടുത്തി. പരപ്പനങ്ങാടി ഉള്ളണം തയ്യിലപ്പടിയ്ക്ക് സമീപം മൂലയിൽ വേലായുധന്റെ വീട്ടിലെ കിണറ്റിലാണ് ശനിയാഴ്ച്ച പുലർച്ചെ 2.45 ഓടെ പൂച്ചക്കുട്ടി അബദ്ധത്തിൽ വീണത്.

സംഭവം അറിഞ്ഞ് എത്തിയ അയൽവാസിയും മാധ്യമ പ്രവർത്തകനുമായ കെ പ്രവീൺ കുമാർ താനൂർ ഫയർ ഫോഴ്സിൽ വിവരം അറിയിച്ചതിനെ തുടർന്ന് സി വിൽ ഡിഫൻസ് അംഗങ്ങളായ അനൂപ് കുമാർ ഉള്ളണം, മുഹമ്മദ് മുസ്തഫ പരപ്പനങ്ങാടി എന്നിവർ സ്ഥലത്ത് എത്തുകയും പൂച്ചക്കുട്ടിയെ കിണറിൽ നിന്ന് പുറത്തെടുക്കുകയുമായിരുന്നു. വീട്ടുകാരും അയൽ വാസികളും ഏറെ നേരം പരിശ്രമിച്ചിട്ടും ഫലം കാണാതായതോടെയാണ് ഫയർ ഫോഴ്സിന്റെ സഹായം തേടിയത്.