മഹാത്മാഗാന്ധി സ്മൃതി സംഗമം നടത്തി

പൊന്നാനി: ഗാന്ധി ജയന്തി യോടനുബന്ധിച്ച് പൊന്നാനി മണ്ഡലം കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ബസ്സ്റ്റാന്റ് പരിസരത്ത് ഗാന്ധി സ്മൃതി സംഗമം നടത്തി.
ഗാന്ധി തന്നെ മാർഗ്ഗം എന്ന സന്ദേശമുയർത്തി നടന്ന സംഗമവും പുഷ്പാർച്ചനയും കെ.പി.സി.സി എക്സിക്യുട്ടീവ് അംഗം വി.സെയ്തു മുഹമ്മത് തങ്ങൾ ഉദ്ഘാടനം ചെയ്തു.


മണ്ഡലം പ്രസിഡണ്ട് എം.അബ്ദുൾ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ:എ.എം.രോഹിത്, ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ.അഷറഫ്, ചരിത്രകാരൻ ടി.വി. അബ്ദുറഹിമാൻ കുട്ടി മാസ്റ്റർ ,അഡ്വ:കെ.പി.അബ്ദുൾ ജബ്ബാർ, ഉണ്ണികൃഷ്ണൻ പൊന്നാനി, എം.രാമനാഥൻ, സുരേഷ് പുന്നക്കൽ, കെ.സദാനന്ദൻ, എ.ജയപ്രകാശ്, യു.മുഹമ്മത് കുട്ടി , കെ കേശവവൻ, കെ.മുരളീധരൻ, എം. മൊയ്തീൻ എന്നിവർ പ്രസംഗിച്ചു.