കോവിഡ് വ്യാപനം: മലപ്പുറം ജില്ലയില്‍ പൊന്നാനി ആറ്റുപുറം വാര്‍ഡില്‍ മാത്രം കര്‍ശന നിയന്ത്രണംമലപ്പുറം ജില്ലയില്‍ കോവിഡ് 19 രോഗനിര്‍വ്യാപന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രതിവാര ഇന്‍ഫക്ഷന്‍ പേപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള്‍ ഒരു നഗരസഭാ വാര്‍ഡില്‍ മാത്രം. പൊന്നാനി നഗരസഭയിലെ വാര്‍ഡ് 23 (ആറ്റുപുറം)ലാണ് പ്രതിവാര ഇന്‍ഫക്ഷന്‍ പേപ്പുലേഷന്‍ റേഷ്യോ 10ല്‍ കൂടുതല്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ഇവിടെ 2005 ലെ ദുരന്തനിവാരണ നിയമം 26(2), 30(2),(5), 34 എന്നിവ പ്രകാരം നിയന്ത്രണങ്ങള്‍ ഞായറാഴ്ച (2021 ഒക്ടോബര്‍ മൂന്ന്) മുതല്‍ ഒരാഴ്ച തുടരുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ വ്യക്തമാക്കി. നിയന്ത്രണ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.