മലയാളി സൗദിയില്‍ മരിച്ചു

റിയാദ്: മലയാളി സൗദിയിൽ നിര്യാതനായി. മമ്പാട് മേപ്പാടം പുന്നക്കുന്നിലെ കോഴിപ്പറമ്പന്‍ മൂസ ഉമരി (56) ആണ് അല്‍ജൗഫിലെ സുവൈറില്‍ മരിച്ചത്. 25 വര്‍ഷമായി പ്രവാസിയായിരുന്നു.

മൂസ ഉമരി

ഭാര്യ: സഫിയ്യ, മക്കള്‍: മാജിദ ബത്തൂല്‍, മാജിദ് മൂസവി, മുവൈജിദ, അംജദ് മൂസവി. മരുമക്കള്‍: ഷാഫി (റിയാദ്), ഷമീര്‍ തുവ്വക്കാട്. സഹോദരങ്ങള്‍: പരേതനായ ഹസ്സന്‍ കോയ, അബ്ദുല്ല ഫൈസി, സഫിയ്യ, ഖദീജ, ആയിഷ, ഇസ്മായില്‍.