ഗാന്ധിജയന്തി ദിനത്തിൽ ചമ്രവട്ടം ജംഗ്ഷനിലെ റോഡ് പുനരുദ്ധാരണം നടത്തി

പൊന്നാനി: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചമ്രവട്ടം ജംഗ്ഷനിലെ ഗതാഗത യോഗ്യമല്ലാത്ത റോഡ് പുനരുദ്ധാരണ പ്രവർത്തി നടത്തി.

പ്രസിഡൻ്റ് എൻ പി നബീലിൻ്റെ അധ്യക്ഷതയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ പ്രൊഫ റിയാസ് പഴഞ്ഞി ഉദ്ഘാടനം ചെയ്തു.

അഡ്വഎൻ എ ജോസഫ്, കെ ശിവരാമൻ, എ പവിത്ര കുമാർ, പുന്നക്കൽ സുരേഷ്, പ്രദീപ് കാട്ടിലായിൽ,സി ജാഫർ, സന്തോഷ് കടവനാട്, അഡ്വ ധനലക്ഷ്മി, പ്രവിത, പ്രിയങ്ക വേലായുധൻ, പി ടി നാസർ, സി സോമൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.