7 വയസുകാരനെ ബന്ധു ചുറ്റിക കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി

അടിമാലി: ആനച്ചാലിൽ 7 വയസുകാരനെ ബന്ധു ചുറ്റിക കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി ക്രൂരത. കൊല്ലപ്പെട്ടത് ആനച്ചാ സ്വദേശി റിയാസിന്റെ മകൻ ഫത്താഹ് റിയാസാണ്. കൊല നടത്തിയത് അമ്മ സഫിയയുടെ സഹോദരി ഭർത്താവ് ഷാജഹാനാണ്. വെള്ളത്തൂവൽ പൊലീസ് അന്വേഷണമാരംഭിച്ചു.

കുടുംബ പ്രശ്‌നമാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. കുട്ടിയുടെ സഹോദരനും അമ്മക്കും മുത്തശ്ശിക്കും മർദ്ദനമേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചുറ്റിക കൊണ്ടുള്ള അടിയേറ്റാണ് കുട്ടി മരണപ്പെട്ടത്. സംഘർഷത്തിൽ മറ്റൊരു കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.