റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് എട്ടുവയസുകാരൻ മരിച്ചു

കല്‍പ്പറ്റ:വയനാട്ടില്‍ റിസോര്‍ട്ടിന്റെ പൂളില്‍ വീണ് എട്ടു വയസുകാരന്‍ മരിച്ചു. കോഴിക്കോട് കുന്നമംഗലം സ്വദേശി ജിഷാദിന്റെ മകന്‍ അമല്‍ ഷറഫിന്‍ ആണ് മരിച്ചത്.

വയനാട് പഴയ വൈത്തിരിയിലെ സ്വകാര്യ റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ വീണാണ് അപകടം സംഭവിച്ചത്. മൃതദേഹം, വൈത്തിരി താലൂക്ക് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാളെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. പൊലീസ് കേസെടുത്തിട്ടുണ്ട്.