പരപ്പനങ്ങാടിയില്‍ അഥിതി തൊഴിലാളിയെ കാണാനില്ലെന്ന് പരാതി

പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ ജോലിക്കെത്തിയ ബീഹാറി സ്വദേശിയെ പത്തു ദിവസമായി കാണാനില്ലെന്ന് പരാതി. ബിഹാര്‍ ഹരാദിയ ജില്ലയിലെ മസൂരിയ സ്വദേശി മുഹമ്മദ് ഹലീമിന്റെ മകന്‍ മുഹാജിര്‍(28)നെയാണ് കഴിഞ്ഞ 20ാം തിയ്യതി മുതല്‍ കാണാതായിരിക്കുന്നത്. സംഭവത്തില്‍ ബന്ധു മുഹമ്മദ് ഫിറോസ് പരപ്പനങ്ങാടി പോലിസില്‍ പരാതി നല്‍കി.

മുഹാജിര്‍ സപ്തംബര്‍ 17ാം തിയ്യതിയാണ് മലപ്പുറം പരപ്പനങ്ങാടിയിലെ ബന്ധുവിനടുത്തേക്ക് പുറപ്പെട്ടത്. എന്നാല്‍ 20ാം തിയ്യതി എറണാകുളത്തു നിന്ന് മറ്റൊരു ഇതര സംസ്ഥാന തൊഴിലാളിയുടെ ഫോണില്‍ നിന്നും പരപ്പനങ്ങാടിയിലെ ബന്ധുവിനെ വിളിച്ച് തന്റെ ഫോണും ആധാറുമടക്കമുള്ള രേഖകള്‍ നഷപ്പെട്ടുവെന്നും പരപ്പനങ്ങാടിയിലേക്ക് വഴിയറിയില്ലെന്നും വിളിച്ചുപറഞ്ഞു. ഇതേ തുടര്‍ന്ന് ബന്ധു ഇയാളോട് ട്രെയിനില്‍ തിരൂരിലേക്ക് വരാന്‍ ആവിശ്യപ്പെട്ടു. പിന്നീട് മുഹാജിറിനെ കുറിച്ച് യാതൊരു വിവരുമില്ലെന്ന് ബന്ധുവായ ഫിറോസ് പറയുന്നു.

പരാതി നല്‍കിയ ഫിറോസിന്റെ ഭാര്യസഹോദരനാണ് മുഹാജിര്‍. മുഹാജിറിന്റെ പിതാവ് ബീഹാറില്‍ പോലിസുകാരനാണെന്ന് പരാതിയില്‍ പറയുന്നു. ഫിറോസിന്റെ ഫോണ്‍ നമ്പര്‍ 9074988100.