സ്കൂട്ടർ സ്വകാര്യ ബസിലും കാറിലും കൂട്ടിയിടിച്ച് യുവതി മരിച്ചു
കോഴിക്കോട്: ചെട്ടികുളത്ത് സ്കൂട്ടർ അപകടത്തിൽ യുവതി മരിച്ചു. പൂളക്കടവ് നങ്ങാറിയിൽ ഹാഷിം -ലൈല ദമ്പതികളുടെ മകൾ റിഫ്ന (24) ആണ് മരിച്ചത്.
ശനിയാഴ്ച രാത്രി ഏഴോടെയാണ് അപകടം. റിഫ്ന സഞ്ചരിച്ച സ്കൂട്ടർ എതിരെവന്ന സ്വകാര്യ ബസുമായും കാറുമായും കൂട്ടിയിടിച്ചാണ് അപകടം. സംഭവസ്ഥലത്തുനിന്നുതന്നെ ഇവർ മരണപ്പെടുകയായിരുന്നു.

അൽഹിന്ദ് ട്രാവൽസിൽ പരിശീലനത്തിന് ചേർന്ന ഇവർ ഭർത്താവ് സുഹൈലിന്റെ (ഖത്തർ) എലത്തൂരിലെ വീട്ടിലേക്ക് പോകുേമ്പാഴാണ് അപകടമുണ്ടായത്.
സഹോദരങ്ങൾ: ലിറാഷ് (ടുട്ടു), ലറിഷ. ഖബറടക്കം ഞായറാഴ്ച ൈവകീട്ട് നാലിന് കാഞ്ഞിരത്തിങ്ങൽ ജുമാമസ്ജിദ് ഖബറസ്ഥാനിൽ.