ഗു​ഡ്‌​സ് വാ​ൻ സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ച്​ യു​വാ​വ് മ​രി​ച്ചു


ഫ​റോ​ക്ക്: ദേ​ശീ​യ​പാ​ത​യി​ൽ അ​രീ​ക്കാ​ട് ചെ​ക്ക്​ പോ​സ്​​റ്റി​നു സ​മീ​പം ഗു​ഡ്‌​സ് വാ​നും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച്​ യു​വാ​വ് മ​രി​ച്ചു. അ​രീ​ക്കാ​ട് ഒ​ത​യ​മം​ഗ​ലം പ​റ​മ്പ് മ​സ്ക​ൻ നി​വാ​സി​ൽ പി.​ടി. ക​രീ​മു​ൽ ത​ൽ​ഫീ​ദ് (26) ആ​ണ് ശ​നി​യാ​ഴ്ച രാ​ത്രി 11 മ​ണി​യോ​ടെ മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി 10 മ​ണി​യോ​ടെ കോ​ഴി​ക്കോ​ട്​ ന​ഗ​ര​ത്തി​ൽ​നി​ന്ന് അ​രീ​ക്കാ​ട്ടെ വീ​ട്ടി​ലേ​ക്കു സ്കൂ​ട്ട​റി​ൽ വ​രു​ന്ന​തി​നി​ടെ കൈ​ത​ച്ച​ക്ക​യു​മാ​യി കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ഗു​ഡ്സ്‌ വാ​ൻ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ത​ല​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കു​പ​റ്റി​യ യു​വാ​വി​നെ കോ​ഴി​ക്കോ​ട് മിം​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ശ​നി​യാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ മ​രി​ച്ചു. മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ പോ​സ്​​റ്റ്​​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ഉ​ച്ച​ക്ക് ര​ണ്ടു മ​ണി​യോ​ടെ മൃ​ത​​ദേ​ഹം വീ​ട്ടി​ലെ​ത്തി​ച്ചു. മൂ​ന്നു മ​ണി​യോ​ടെ അ​രീ​ക്കാ​ട് ബ​റാ​മി മ​സ്ജി​ദി​ൽ മ​യ്യി​ത്ത്​ ന​മ​സ്​​കാ​ര​ശേ​ഷം ഖ​ബ​റ​ട​ക്കി. പി​താ​വ്​: പി.​ടി. സു​ൽ​ഫീ​ക്ക​ർ. മാ​താ​വ്​: സു​ലൈ​ഖ. ഭാ​ര്യ: സ​മീ​റ. മ​ക​ൾ: സ​ൽ​വ സാ​വി​യ.