Fincat

കുപ്രസിദ്ധ മോഷ്ടാവ് കാക്ക ഷാജിയെ താനൂർ പോലീസ് അറസ്റ്റ് ചെയ്തു

താനൂർ: മലപ്പുറം തൃശ്ശൂർ പാലക്കാട് എന്നീ ജില്ലകളിൽ രാത്രികാലങ്ങളിൽ ജനലിനു ഉള്ളിലൂടെ മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് കാക്ക ഷാജിയെ താനൂർ പോലീസ് അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടി, തിരൂർ പൊന്നാനി എന്നീ സ്റ്റേഷൻ പരിധികളിൽ ഉറങ്ങികിടക്കുന്ന സ്ത്രീകളുടെ പാദസരവും മാലയും വളയും മറ്റ് സ്വർണാഭരണങ്ങളും ജനവാതിൽ വഴി മോഷണം നടത്തിയ കാര്യത്തിന് ഈ വർഷം ഷാജിയെ താനൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

1 st paragraph

അതിന് ശേഷം ജയിലിൽ നിന്നും ഇറങ്ങി മൂന്ന് മാസം തികയുന്നതിനു മുമ്പ് സമാനമായ കുറ്റകൃത്യങ്ങൾ തേഞ്ഞിപ്പാലം പരപ്പനങ്ങാടി താനൂർ സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്തതിനാൽ മലപ്പുറം ജില്ലാപോലീസ് മേധാവി സുജിത് ദാസ് ഐപി എസിന്റെ നിർദേശപ്രകാരം താനൂർ dysp മൂസ വള്ളിക്കാടന്റെ നേതൃത്വത്തിൽ ഈ കളവുകേസ് പ്രതിയെ പിടിക്കുന്നതിനായി പ്രത്യേകമായ ഒരു സ്ക്വാഡ് രൂപീകരിക്കുകയും ചെയ്തിരുന്നു. തുടർന്ന് നടത്തിയ നിരന്തരമായ അന്വേഷണത്തിനൊടുവിലാണ് ഈ കേസുകൾ നടത്തിയ ഷാജി എന്ന് വിളിക്കുന്ന കാക്ക ഷാജിയെ ഇൻസ്‌പെക്ടർ കെ. ജെ ജിനേഷ് സബ് ഇൻസ്‌പെക്ടർ എൻ ശ്രീജിത്ത്‌ സിവിൽ പോലീസ് ഓഫീസർമാരായ സലേഷ് , സബറുദ്ധീൻ ആൽബിൻ, ഷിബിൻ എന്നിവരടങ്ങിയ സഘം പിടികൂടിയത് . തീരുർ, താനൂർ, പരപ്പനങ്ങാടി, തിരൂരങ്ങാടി, പൊന്നാനി, പെരിന്തൽമണ്ണ , കുന്നംകുളം ചങ്ങരംകുളം എന്നീ പോലീസ് സ്റ്റേഷനുകളിലായി 50ഓളം മോഷണ കേസ്സുകളിൽ പ്രതിയാണ് . ..

2nd paragraph

ഡാൻസഫ് ടീം അംഗങ്ങൾ മോഷണ കേസിൽ ഉൾപ്പെട്ട പ്രതിയായ ഷാജിയെ പരിശോധിക്കുന്ന സമയം പോലീസ് ഉദ്യോഗസ്ഥനെ കടിച്ചു പരിക്കേൽപ്പിച്ചു കാര്യത്തിന് താനൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു . തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്ത സമയം ആണ് കഴിഞ്ഞ ദിവസം സമാനരീതിയിൽ തേഞ്ഞിപ്പാലം പോലീസ് സ്റ്റേഷൻ പരിധിയിൽ ഉറങ്ങിക്കിടന്ന സ്ത്രീയുടെയും കുട്ടിയുടെയും ആഭരണങ്ങൾ മോഷണം നടത്തിയതായി പ്രതി കുറസമ്മതം നടത്തിയത് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു