വീട്ടമ്മയെ ആക്രമിച്ച കേസിലെ പ്രതിയെ പിടികൂടി
പാലക്കാട് : കല്‍മണ്ഡപത്ത് വീട്ടമ്മയെ ആക്രമിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി. ചിറക്കാട് സ്വദേശി ബൈജു എന്ന തങ്കരാജിനെ (28) ടൗണ്‍ സൗത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം 25ന് രാത്രിയാണ് സംഭവങ്ങൾ അരങ്ങേറിയത്. കല്‍മണ്ഡപം കനാലില്‍വെച്ച് വീട്ടമ്മയെ ദേഹോപദ്രവമേല്പിക്കുകയും കൈയില്‍ കടന്നുപിടിക്കുകയും ചെയ്തെന്നാണ് കേസ്.
പതിനഞ്ചോളം കേസുകളില്‍ ബൈജു പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. അതിൽ കഞ്ചാവ്, അടിപിടി, പിടിച്ചുപറി തുടങ്ങിയ ഉൾപ്പെടും. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
സൗത്ത് ഇന്‍സ്പെക്ടര്‍ ഷിജു എബ്രഹാം, സ്പെഷല്‍ ബ്രാഞ്ച് ഗ്രേഡ് എസ്.ഐ ഗംഗാധരന്, എസ്.ഐ സുദേവന്, എ.എസ്.ഐ മുഹമ്മദ് ഹാരിസ്, സീനിയര്‍ സി.പി.ഒ എം. സുനില്‍, രമേഷ്, പ്രീത ജേക്കബ്, ഗീത, നസീര്‍, സജീന്ദ്രന്, ഋഷികേശന്, രമേശ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.