വീട്ടമ്മയെ ആക്രമിച്ച കേസിലെ പ്രതിയെ പിടികൂടി

പാലക്കാട് : ക​ല്‍​മ​ണ്ഡ​പ​ത്ത് വീട്ടമ്മയെ ആക്രമിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി. ചി​റ​ക്കാ​ട് സ്വ​ദേ​ശി ബൈ​ജു എ​ന്ന ത​ങ്ക​രാ​ജി​നെ (28) ടൗ​ണ്‍ സൗ​ത്ത് പൊ​ലീ​സാണ് അ​റ​സ്​​റ്റ്​ ചെയ്തത്. ക​ഴി​ഞ്ഞ​മാ​സം 25ന് ​രാ​ത്രിയാണ് സംഭവങ്ങൾ അരങ്ങേറിയത്. ക​ല്‍​മ​ണ്ഡ​പം ക​നാ​ലി​ല്‍​വെ​ച്ച് വീ​ട്ട​മ്മ​യെ ദേഹോ​പ​ദ്ര​വ​മേ​ല്‍​പി​ക്കു​ക​യും കൈ​യി​ല്‍ ക​ട​ന്നു​പി​ടി​ക്കു​ക​യും ചെ​യ്തെ​ന്നാ​ണ് കേ​സ്.

പ​തി​ന​ഞ്ചോ​ളം കേ​സു​ക​ളി​ല്‍ ബൈ​ജു പ്ര​തി​യാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. അതിൽ ക​ഞ്ചാ​വ്, അ​ടി​പി​ടി, പി​ടി​ച്ചു​പ​റി തു​ട​ങ്ങിയ ഉൾപ്പെടും. ഇ​യാ​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

സൗ​ത്ത് ഇ​ന്‍​സ്​പെ​ക്ട​ര്‍ ഷി​ജു എ​ബ്ര​ഹാം, സ്പെ​ഷ​ല്‍ ബ്രാ​ഞ്ച് ഗ്രേ​ഡ് എ​സ്.​ഐ ഗം​ഗാ​ധ​ര​ന്‍, എ​സ്.​ഐ സു​ദേ​വ​ന്‍, എ.​എ​സ്.​ഐ മു​ഹ​മ്മ​ദ് ഹാ​രി​സ്, സീ​നി​യ​ര്‍ സി.​പി.​ഒ എം. ​സു​നി​ല്‍, ര​മേ​ഷ്, പ്രീ​ത ജേ​ക്ക​ബ്, ഗീ​ത, ന​സീ​ര്‍, സ​ജീ​ന്ദ്ര​ന്‍, ഋ​ഷി​കേ​ശ​ന്‍, ര​മേ​ശ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.