എസ് പി ബിയുടെ അവസാന ഗാനം, അണ്ണാത്തെയിലെ ലിറിക്കൽ വീഡിയോ പുറത്ത്, സൂപ്പർഹിറ്റ്

സൂപ്പർ സ്റ്റാർ രജനികാന്ത് ചിത്രങ്ങളിലെ ഹൈലൈറ്റാണ് എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ മാസ് ഗാനങ്ങൾ. എസ്.പി ബാലസുബ്രഹ്മണ്യം സിനിമയ്ക്ക് വേണ്ടി അവസാനമായി പാടിയതും രജനീകാന്ത് ചിത്രത്തിന് വേണ്ടിയാണ്. രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ അണ്ണാത്തെ എന്ന സിനിമയ്ക്കു വേണ്ടി ആലപിച്ച ‘അണ്ണാത്തെ’ എന്നു തുടങ്ങുന്ന ഗാനം പുറത്തിറങ്ങിയ ഉടൻ തന്നെ സൂപ്പർ ഹിറ്റുമായി. ചിത്രത്തിലെ രജനിയുടെ ഇൻട്രൊഡക്ഷൻ ഗാനമാണിത്. പതിവുപോലെ ആരാധകർ ആവേശത്തോടെയാണ് ഈ ഫാസ്റ്റ് നമ്പർ‌ സ്വീകരിച്ചത്.

ഡി. ഇമ്മാൻ സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന്റെ രചന വിവേക് ആണ് ചിരുത്തൈ ശിവ ആണ് അണ്ണാത്തെ സംവിധാനം ചെയ്തിരിക്കുന്നത്. നയൻതാര, കീർത്തി സുരേഷ് എന്നിവരാണ് ചിത്രത്തിൽ നായികമാരാകുന്നത്. ഖുശ്ബു, മീന എന്നിവരും ചിത്രത്തിൽ അണി നിരക്കുന്നു. സൺ പിക്ചേഴ്സ് നിർമിക്കുന്ന ചിത്രം ദീപാവലിക്ക് തീയറ്ററുകളിലെത്തും