Fincat

സ്ത്രീധന പീഡനത്തില്‍ മനംനൊന്ത് പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭർത്താവ് പൊലീസ് പിടിയിൽ

നിലമ്പൂർ: മകൾ നേരിട്ട പീഡനത്തിൽ മനംനൊന്ത് പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒളിവിൽ പോയ മകളുടെ ഭർത്താവ് ഊർങ്ങാട്ടിരി തെഞ്ചീരി സ്വദേശി കുറ്റിക്കാടൻ അബ്ദുൽ ഹമീദിനെ (30) ബുധനാഴ്ച പുലർച്ചെ ഒന്നരയോടെ നിലമ്പൂർ പൊലിസ് അറസ്റ്റ് ചെയ്തു. ജില്ല പൊലീസ് മേധാവി സുജിത് ദാസിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അനേഷണ സംഘത്തിൽപ്പെട്ട നിലമ്പൂർ ഇൻസ്പെക്ടർ ടി.എസ്.ബിനുവും സംഘവുമാണ് അരീക്കോട് കുനിയിലുള്ള ബന്ധുവീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെ ഇയാളെ അറസ്റ്റ് ചെയ്തത്.

1 st paragraph

ഭർതൃവീട്ടിൽ മകൾ പീഡനത്തിനിരയാവുന്നുവെന്നും ഇതിൽ മനംനൊന്ത് ജീവനൊടുക്കുകയാണെന്നും ഫോണിലെ വീഡിയോയിൽ ചിത്രീകരിച്ച് മമ്പാട് സ്വദേശി ചങ്ങരായി മൂസക്കുട്ടി കഴിഞ്ഞ മാസം 23 ന് തൂങ്ങിമരിച്ചിരുന്നു. ഇതിന് പിന്നാലെ കൂടുതൽ സ്ത്രീധനം ആവശ‍്യപ്പെട്ട് ഭർത്താവും കുടുംബവും തന്നെ പീ1oപ്പിക്കുന്നുവെന്ന് കാണിച്ച് കഴിഞ്ഞ ദിവസം മകൾ ഹിബ നിലമ്പൂർ പൊലീസിൽ പരാതി നൽകിയിരുന്നു. അബ്ദുൽ ഹമീദിന്‍റെയും മാതാപിതാകളുടെയും പേരിൽ സ്ത്രിധന പീഡനത്തിന് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് അബ്ദുൽ ഹമീദ് അറസ്റ്റിലാവുന്നത്.

2nd paragraph

എസ് .ഐമാരായ എം .അസൈനാർ, അബ്ദുൽറഷീദ്, എസ്.ബി എ.എസ്.ഐ സുരേഷ്, എസ്.സി.പി.ഒ സുനിത, സി.പി.ഒമാരായ അഭിലാഷ് കൈപിനി, നിബിൻദാസ്, ജിയോ ജേക്കബ്എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.