പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഉപദ്രവിച്ച കേസില്‍ പരപ്പനങ്ങാടി സ്വദേശി അറസ്റ്റില്‍
പരപ്പനങ്ങാടി: പ്രായപൂര്‍ത്തിയാവാത്ത സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ഉപദ്രവിച്ച കേസില്‍ ചിറമംഗലം സ്വദേശിയെ അറസ്റ്റുചെയ്തു. ഹരിദാസന്‍ എന്നയാളെയാണ് പരപ്പനങ്ങാടി പോലിസ് പോക്‌സോ ആക്ട് പ്രകാരം അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുമായി സുഹൃത്ത് വഴി പരിചയപ്പെട്ട പ്രതി കഴിഞ്ഞ രണ്ടുവര്‍ഷമായി ഫോണ്‍ മുഖാന്തരം ബന്ധം പുലര്‍ത്തിവരികയായിരുന്നു.

പ്രതിയെ പെണ്‍കുട്ടിയുമായി പരിചയപ്പെടാന്‍ കാരണക്കാരിയായ യുവതിയെക്കുറിച്ചും പോലിസ് അന്വേഷണം ആരംഭിച്ചു. പരപ്പനങ്ങാടി അഡീഷനല്‍ എസ്‌ഐ ബാബുരാജ്, എഎസ്‌ഐ ജയദേവന്‍, പോലിസുകാരായ ബിജേഷ്, അനില്‍, രഞ്ചിത്ത് എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.