സമ്പൂർണ ഫസ്റ്റ് ഡോസ് നഗരസഭയായി താനൂർ

താനൂർ: നഗരസഭ ഫസ്റ്റ് ഡോസ് സമ്പൂർണ്ണ കോവിഡ് വാക്സിനേഷൻ പ്രഖ്യാപിച്ചു. നഗരസഭ ഹാളിൽ നടന്ന ചടങ്ങിൽ സമ്പൂർണ്ണ വാക്സിനേഷൻ പ്രഖ്യാപനവും ന്യൂമോ കോക്കൽ കോൺ ജു ഗേറ്റ് വാക്സിനേഷൻ (പി സി വി ) വിതരണ ഉദ്ഘാടനവും നഗരസഭ ചെയർമാൻ പി.പി, ഷംസുദ്ധീൻ നിർവ്വഹിച്ചു, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി, അലി അക്ബർ അധ്യക്ഷനായി.

മെഡിക്കൽ ഓഫീസർ ഡോ: ഹാഷിം, വൈസ് ചെയർപേഴ്സൺ സി. കെ സുബൈദ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.കെ.എം ബഷീർ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.ജയപ്രകാശ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. പി ഫാത്തിമ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജസ്നബാനു, കൗൺസിലർമാരായ ദി ബീഷ്, മുസ്തഫ, പി.ടി അക്ബർ, സുബൈർ, സെക്രട്ടറി മനോജ് കുമാർ,എൽ .എച്ച്.ഐ ഷീല, സുപ്രണ്ട് കൃഷ്ണൻ, ഡോ: മുഹമ്മദ് കുട്ടി ,എച്ച് ഐമാരായ അബ്ദുറഹിം, അജിത, ജൂനിയർ ഹെൽത്ത് ഇൻസ പെക്ടർ ഷാജി, അരുൺ, നഗരസഭ എച്ച് ഐസമീർ എന്നിവർ പങ്കെടുത്തു.