മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം
മലപ്പുറം: മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം.ആനക്കയം സ്വദേശിയായ 17 കാരിയെ വിവാഹം കഴിച്ച കോഡൂർ സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു.
വിവാഹം നടത്തിയ ബന്ധുക്കൾക്കെതിരെയും കാർമികത്വം വഹിച്ചവർക്കെതിരെയും മഞ്ചേരി പൊലീസ് കേസ്.

വിവാഹം നടന്നത് ജൂലൈ 30.ബാലവിവാഹ നിരോധന നിയമപ്രകാരമാണ് കേസ്. മലപ്പുറം അഡീഷണൻ ശിശു വികസന പദ്ധതി ഓഫീസർ നൽകിയ വിവരത്തിന് അടിസ്ഥാനത്തിലാണ് മഞ്ചേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്
പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി മുൻപാകെ ഹാജരാക്കി ഷോർട് സ്റ്റേ ഹോമിലേക്ക് മാറ്റി