Fincat

കടലുണ്ടിപ്പുഴയിൽ ഒഴുക്കിൽ പെട്ടു കാണാതായ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി

മലപ്പുറം: കടലുണ്ടി പുഴയിൽ മലപ്പുറം ഉമ്മത്തൂർ പാലത്തിനു സമീപം കാണാതായ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി. 15 വയസ്സുകാരൻ റൈഹാന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

മലപ്പുറം ഫയർ ആൻഡ് റെസ്ക്യൂ ടീം രാവിലെ മുതൽ തിരച്ചിൽ ആരംഭിച്ചിരുന്നെങ്കിലും ശക്തമായ അടിയൊഴുക്ക് തിരച്ചിലിന് തിരിച്ചടിയായിരുന്നു. സ്പെഷ്യൽ സ്കൂബ ഡൈവിംഗ് ടീം നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മലപ്പുറം താമരക്കുഴി സ്വദേശി മുളളന്‍മടയന്‍ മുഹമ്മദിന്റെ മകന്‍ മുഹമ്മദ് ആഷിഫ് (16) , മേച്ചോത്ത് മജീദിന്റെ മകന്‍ റൈഹാന്‍ (15) എന്നിവരെയാണ് കാണാതായിരുന്നത്.


ഇതിൽ മുഹമ്മദ് ആഷിഫിന്റെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു.