Fincat

യു എ ഇ യിൽ സന്ദര്‍ശക വിസയിലെത്തിയ പൊന്നാനി സ്വദേശി മരണപ്പെട്ടു.

പൊന്നാനി: മാറഞ്ചേരി പഞ്ചായത്ത് പതിനാലാം  വാർഡ്  പുറങ്ങ് വെസ്റ്റ് സ്വദേശി പരേതനായ കല്ലേപറമ്പിൽ വേലായുധന്‍ മകൻ വിനീഷ് (37) യു.എ.ഇ അജ്മാനിൽ വെച്ച് മരണപ്പെട്ടു. നാല് മാസത്തോളമായി സന്ദർശക വിസയിൽ യു.എ.ഇ യിലെത്തിയിട്ട്.

1 st paragraph

കുറച്ചു ദിവസങ്ങളായി അസുഖ ബാധിതനായി അജ്മാൻ തുമ്പയ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. അവിവാഹിതനാണ്. അമ്മ: കൗസല്യ. സഹോദരങ്ങൾ: രതീഷ് മണി (പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഒമാൻ ബാതിന ഘടകം എക്സിക്യൂട്ടീവ് അംഗം)
ദിനേഷ് (സഊദി)  ദിവ്യ. അജ്മാനിൽ ജോലി ചെയ്യുന്ന മനോജ് സഹോദരി ഭർത്താവാണ്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുളള ഒരുക്കങ്ങൾ നടന്ന് വരുന്നു.

2nd paragraph