പൊന്നാനിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പറ്റി വിജിലൻസ് അന്വേഷണം നടത്തണം-കോൺഗ്രസ്
പൊന്നാനി: പൊന്നാനി താലൂക്കിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ മാനേജ്മെൻറ് ക്വോട്ട യുടെ പേരിൽ വിദ്യാർത്ഥികളിൽ നിന്നും അമിതമായി പണം വാങ്ങി പ്രവേശനം നൽകുന്ന നടപടി മാറ്റണമെന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് നേതൃയോഗം ആവശ്യപ്പെട്ടു.അധികം മാർക്ക് വാങ്ങിയ സാമ്പത്തിക ശേഷി ഇല്ലാത്ത വിദ്യാർത്ഥികൾ ഇതുകാരണം തുടർ പഠനം നടത്തുവാൻ സാധിക്കാതെ പഠനം അവസാനിപ്പിക്കുന്നു.

ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ള വിദ്യാർഥികൾക്കും വീടിന് അടുത്തുളള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സീറ്റ് ലഭിക്കുന്നില്ല. സാമ്പത്തികനേട്ടം മാത്രം ലക്ഷ്യംവെച്ച് പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ പറ്റിയും, ലഭിക്കുന്ന പണം എന്തുചെയ്യുന്നു എന്നതിനെപ്പറ്റിയും വിജിലൻസ് അന്വേഷണം നടത്തണമെന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് മുസ്തഫ വടമുക്ക് അധ്യക്ഷത വഹിച്ചു. എ പവിത്രകുമാർ,കെ ജയപ്രകാശ്,യു മുഹമ്മദ് കുട്ടി, എൻ പി സേതുമാധവൻ,പ്രദീപ് കാട്ടിലായിൽ, അഷറഫ് കരുവടി,എൻ പി നബീൽ, ഹിളർ കാഞ്ഞിരമുക്ക്എന്നിവർ പങ്കെടുത്തു സംസാരിച്ചു..